കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് ആണ് മരിച്ചത്. 22 വയസായിരുന്നു.
മെഡിക്കല്‍ കോളജിലെ രണ്ടാം നമ്പര്‍ ബോയ്സ് ഹോസ്റ്റലിന് സമീപത്താണ് ശരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ് ശരത്. മെഡിക്കല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍മാനാണ്. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.




