Section

malabari-logo-mobile

നെല്ലിന് കീടനാശിനി തളിച്ച് രണ്ട് പേര്‍ മരിച്ച സംഭവം;വളം കീടനാശിനി ഡിപ്പോകളില്‍ പരിശോധന

HIGHLIGHTS : തരുവനന്തപുരം:നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികള്‍ തിരുവല്ലയില്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിക...

തരുവനന്തപുരം:നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികള്‍ തിരുവല്ലയില്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വില്പന തടയാനും കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. തിരുവല്ലയിലെ സംഭവത്തെ തുടര്‍ന്ന് കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ അനധികൃത വില്‍പന നടത്തിയ ഇലഞ്ഞിമൂട്ടില്‍ ഡിപ്പോ ഉദ്യോഗസ്ഥര്‍ പൂട്ടി.

കഴിഞ്ഞ ഡിസംബര്‍ 10 ന് വളം കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച് കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കീടനാശിനികളുടെ വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തുടനീളം നല്‍കിയിരുന്നു. ചുവപ്പ്, മഞ്ഞ ലേബലിലുള്ള കീടനാശിനികള്‍ കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമുള്ള കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം വില്പന നടത്താനായിരുന്നു നിര്‍ദ്ദേശം. കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പന നടത്തരുതെന്നും പറഞ്ഞിരുന്നു.

sameeksha-malabarinews

ഓരോ വിളകള്‍ക്കും പ്രത്യേകം കീടനാശിനികളും കളനാശിനികളുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. വില്പന നടത്തുന്ന വസ്തുക്കളുടെ വിവരങ്ങള്‍ വ്യക്തമായി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ച് അനധികൃത വില്‍പന തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!