കോഴിക്കോട്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കൊയിലാണ്ടി കാവുംവട്ടം യുപി സ്‌കൂള്‍. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിന്റ പ്രഖ്യാപനം കൊയിലാണ്ടി എഇഒ സുധ പിപി നടത്തി.
ഈ അധ്യയനവര്‍ഷം മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിന് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് തുല്യതയുടെ യൂണിഫോം നടപ്പാക്കിയതെന്ന് പ്രധാന അധ്യപിക സുധ അറിയിച്ചു.
പുരഷമേധാവിത്വ സമൂഹത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതുകൊണ്ട മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ തുല്യത എന്ന ചിന്തയിലേക്കുളഌആദ്യപടിയെന്ന നിലയിലാണ് യൂണിഫോം നടപ്പിലാക്കുന്നതെന്നും പിടിഎ പ്രസിഡന്റ് ടിഇ ബാബു പറഞ്ഞു.



