തിരൂരങ്ങാടി: ലൈസന്‍സ്ഡ് എന്‍ജിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍(ലെന്‍സ്ഫെഡ്) തിരൂരങ്ങാടി ഏരിയാ സംഗമവും പരീക്ഷകളിലെ മികച്ച വിജയികള്‍ക്കുള്ള അനുമോദനവും തലപ്പാറയില്‍ നടന്നു.
ചടങ്ങില്‍ ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു.
വി.എം. റിയാസ് അധ്യക്ഷത വഹിച്ചു. സനല്‍ നടുവത്ത് മുഖ്യപ്രഭാഷണം നടത്തി. അമീറുദ്ദീന്‍ പാതാരി, വി.കെ.എ. റസാഖ്, ടി. നഹ്സല്‍ ബാബു, കെ.കെ. മുഹമ്മദ് അമീര്‍, കെ. മുഹമ്മദ് ഇഖ്ബാല്‍, ടി.പി. ഹര്‍ഷല്‍, കെ.പി. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



