അഖിലേന്ത്യാ വാട്ടര്‍ പോളോ ബുധനാഴ്ച തുടങ്ങും
ആദ്യദിനം കാലിക്കറ്റിന് മത്സരം
അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച കാലിക്കറ്റ് സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ തുടക്കമാകും. രാവിലെ എട്ടിന് കാലിക്കറ്റും ജാര്‍ഖണ്ഡിലെ സി.എച്ച്. രണ്‍ബീര്‍സിങ് സര്‍വകലാശാലയും തമ്മിലാണ് ആദ്യ മത്സരം. ഒന്നാം ദിനം ഒമ്പത് മത്സരങ്ങളാണുള്ളത്. വൈകീട്ട് അഞ്ചിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നാല് മേഖലകളില്‍ നിന്നായി 13 സര്‍വകലാശാലകളാണ് ചാമ്പ്യന്‍ഷിപ്പിനുള്ളത്. എട്ടിനാണ് ഫൈനല്‍. 2015-ലെ ചാമ്പ്യന്മാരായിരുന്നു കാലിക്കറ്റ്. നിലവില്‍ പഞ്ചാബിലെ ലൗലി സര്‍വകലാശാലയാണ് ജേതാക്കള്‍. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമാരായ ജെ.സി. മധുകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പരിശീലിപ്പിക്കുന്ന കാലിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്നുള്ള ജെ. അശ്വിനാണ്. ടീമിലെ മറ്റംഗങ്ങള്‍: വിനീത് കൃഷ്ണ, ആര്‍.ജെ. രഞ്ജിത്ത്, ജെ.എസ്. അഭിരാം, മൃദുല്‍, എ.എസ്. അര്‍ജുന്‍, ആല്‍ബിന്‍ മാത്യു, എസ്.കെ. അബിന്‍ (എസ്.കെ.വി.സി. തൃശ്ശൂര്‍), ആദര്‍ശ് ബാലചന്ദ്രന്‍, എ.എസ്. ബ്രഹ്‌മദത്ത്, എസ്.പി. അഭിജിത്ത്, എം.ആര്‍. ശബരി, ബോസ് കൃഷ്ണ (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), ആര്‍. സജിന്‍, ദിജീഷ്, ശബരീഷ് (ഗവ. കോളേജ്, ചിറ്റൂര്‍), ലിജോ എം. കുമാര്‍ (ജി.സി.പി.ഇ. കോഴിക്കോട്). മാനേജര്‍: എം. ആദര്‍ശ്.
കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക സുവര്‍ണ പുരസ്‌കാരം സമ്മാനിച്ചു
ജില്ലാ ജഡ്ജിയും നിയമവിദഗ്ധനുമായിരുന്ന പരേതനായ കുഞ്ഞിരാമന്‍ വൈദ്യരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡല്‍ സി.കെ. സഹ്‌ല ഫര്‍സാനക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു. പഞ്ചവത്സര ബി.ബി.എ.-എല്‍.എല്‍.ബി. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്കായി കുഞ്ഞിരാമന്‍ വൈദ്യരുടെ മകന്‍ ഇ.കെ. ഭരത്ഭൂഷണ്‍ ഐ.എ.എസ്. ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സഹ്‌ല. ചടങ്ങില്‍ ഇ.കെ. ഭരത്ഭൂഷണ്‍ മുഖ്യ പ്രഭാഷണം നടത്തുകയും ക്യാഷ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. തിലകാനന്ദന്‍ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. ആര്‍. സേതുനാഥ് എന്നിവര്‍ സംസാരിച്ചു.
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 15-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.
സി.എച്ച്.എം.കെ. ലൈബ്രറി പ്രവര്‍ത്തിക്കില്ല
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സി.എച്ച്.എം.കെ. ലൈബ്രറി ജൂലൈ 10 വരെ പ്രവര്‍ത്തിക്കുന്നതല്ല എന്ന് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ അറിയിച്ചു.
വെറ്ററിനറി സര്‍ജന്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. 45 വയസ് കവിയാത്ത തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി നടത്തിയ അഭിമുഖത്തിന്റെ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് റാങ്ക്‌ലിസ്റ്റില്‍ നിന്ന് ക്രമമനുസരിച്ച് നിയമനഉത്തരവ് അയക്കുന്നതാണ്.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2021, 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി, മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 926/2022
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ഒരു വര്‍ഷം) ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.
പരീക്ഷ മാറ്റി
ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ആഗസ്ത് 1-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. മലയാളം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. പ്രീവിയസ്, ഒന്ന്, രണ്ട് സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



