Section

malabari-logo-mobile

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം: നിയമ നടപടി കര്‍ശനമാക്കും

HIGHLIGHTS : Gender determination of unborn babies: Legal action to be tightened

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നതിനെതിരെ നിയമ നടപടി കര്‍ശനമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലയില്‍ നിലവിലുള്ള എല്ലാ സ്‌കാനിങ് സ്ഥാപനങ്ങളും പി.സി.പി.എന്‍.ഡി.ടി. നിയമം കൃത്യമായി നടപ്പാക്കണം. നിയമത്തെ കുറിച്ച് മലയാളത്തിലുള്ള ബോര്‍ഡ് എല്ലാ സ്‌കാനിങ് സെന്ററിലും പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. ഇതിന് തടസം നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

sameeksha-malabarinews

ചില സ്ഥാപനങ്ങളില്‍ പി.സി.പി.എന്‍.ഡി.ടി നിയമത്തെ കുറിച്ചുള്ള ബോര്‍ഡ് പേരിന് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ രജിസ്‌ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയില്‍ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകള്‍ തുടങ്ങുന്നതിന് യോഗം അനുമതി നല്‍കി. യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ഡോ. മുജീബ് റഹ്‌മാന്‍, അഡ്വ. സുജാത വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!