കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കളരി പരിശീലനം

കളരി പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തിനു കീഴിലുള്ള കളരി പരിശീലന കേന്ദ്രത്തില്‍ 2023 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയിലെ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപക-അനദ്ധ്യാപകരുടെ മക്കള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം 30 മുതല്‍ പഠനവിഭാഗം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 5-ന് മുമ്പായി സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം.

ബിരുദ പ്രവേശനം – മാന്റേറ്ററി ഫീസ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മാന്റേറ്ററി ഫീസടയ്ക്കാനുള്ള സമയം 30-ന് പകല്‍ 2 മണി വരെയും ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് വൈകീട്ട് 5 മണി വരെയും നീട്ടിയിരിക്കുന്നു. എയ്ഡഡ് കോളേജിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനുള്ള ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സൗകര്യം 30-ന് വൈകീട്ട് 5 മണി വരെ നീട്ടിയിട്ടുണ്ട്.

പ്രവേശന പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ 2 വര്‍ഷ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.ഇ. എന്നിവയുടെ ജൂണ്‍ 30, ജൂലൈ 4 തീയതികളില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഫോണ്‍ 0494 2407017, 7016.

പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസരം ജൂലൈ 1-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷ29-ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 6-ലേക്ക് മാറ്റി.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 പരീക്ഷകളുടെയും സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 1 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലംഅഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി. നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top