ഗേറ്റ് 2026 ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

ഗ്രാറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്‍ജിനിയറിംഗ് (GATE 2026) നുള്ള അപേക്ഷ ആഗസ്റ്റ് 25 മുതല്‍ സ്വീകരിക്കും. അടുത്ത ഫെബ്രുവരി 7, 8, 14, 15 തീയ തികളിലാണ് ഗേറ്റ് പരീക്ഷ.

ഐഐടി ഗുവാഹത്തിക്കാണ് പരീക്ഷാ ചുമതല. കേന്ദ്ര സ്‌കോളര്‍ഷിപ്പോടെ എന്‍ജിനിയറിങ്, ആര്‍ക്കിടെ ക്ചര്‍ വിഷയങ്ങളിലും മറ്റും ഉപരിപഠനാവസരവും തൊഴിലവസരവും വാഗ്ദാനം ചെയ്യുന്ന ദേശീയ യോഗ്യതാ പരീക്ഷയാണിത്. എന്‍ജിനിയറിങ്, ടെക്‌നോളജി, സയന്‍ സ്, ആര്‍ക്കിടെക്ചര്‍, കൊമേഴ്‌സ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മാസ്റ്റേഴ്സ് /ഡയറക്ട് ഡോക്ടറല്‍ /ഡോക്ടറല്‍ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനും ഗേറ്റ് സ്‌കോര്‍ വേണം.

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രൂപ്പ് ‘എ’ തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് ബിരുദധാരികള്‍ക്കും മൂന്നാംവര്‍ഷമെങ്കി ലും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: gate2026.iitg.ac.in

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top