രാസലഹരി: യുവാവ് കരുതൽ തടങ്കലിൽ

കോഴിക്കോട് : രാസലഹരി കേസിൽ ഉൾപ്പെട്ട യുവാവിനെ കരുതൽ തടങ്കലിലാക്കി. വിവിധ ജില്ലകളിലായി ഒമ്പത് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട അമ്പായത്തോട് പുല്ലുമല മിർഷാദിനെ (മസ്താൻ-29)യാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവു പ്രകാരം കരുതൽ തടങ്കിലാക്കിയത്.

കോവൂരിൽ 59 ഗ്രാമോളം മെത്താംഫിറ്റിമിൻ കൈമാറാനായി വന്നപ്പോൾ കോഴിക്കോട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിൽ മിർഷാദിനെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

മറ്റു ജില്ലകളിലും മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയായിരുന്നു. കോഴിക്കോട് അസി. എക്സൈസ് കമീഷണർ ആർ എൻ ബൈജുവിന്റെ റിപ്പോർട്ട് പ്രകാരം കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ശുപാർശയിലാണ് കരുതൽ തടങ്കലിലാക്കാൻ ഉത്തരവായത്. തുടർന്ന് ഇയാളെ പൂജപ്പുര ജയിലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top