
ധര്‍മസ്ഥല: ധര്‍മസ്ഥലയില്‍ സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തിനു പുറമെ പുതിയ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് പ്രത്യേക അന്വേഷകസംഘം. കഴിഞ്ഞദിവസം അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായി പതിനാലാമത്തെ പോയിന്റ് അടയാളപ്പെടുത്തിയാണ് പരിശോധിച്ചത്. ബുധനാഴ്ചത്തെ തിരച്ചലില്‍ കൂടുതല്‍ തെളിവുകളൊന്നും കണ്ടെത്താനായില്ല. പത്തുവര്‍ഷം മുമ്പ് സ്ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്ന് സാക്ഷി ചൂണ്ടിക്കാണിച്ച നേത്രാവതി സ്നാന ഘട്ടിന് സമീപത്തെ 13 ഇടങ്ങളിലേയും പരിശോധന പൂര്‍ത്തിയാക്കി. തിങ്കളാഴ്ച നിരവധി അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തിയ 11 എ സ്ഥലത്തിന് അടുത്തായാണ് പതിനാലാമത്തെ സ്ഥലം.
സാക്ഷി ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ തെരച്ചില്‍ നടത്താനാണ് നിലവില്‍ എസ്‌പെഐടി തീരുമാനം. ബുധനാഴ്ച എസ്‌ഐടി മേധാവി പ്രണാബ് മൊഹന്തി സാക്ഷിയായ ശുചീകരണ തൊഴിലാളിയുടെ വിശദ മൊഴി രേഖപ്പെടുത്തി.
വനമേഖലയിലും, സ്വകാര്യ എസ്റ്റേറ്റിലും അടക്കം കൂടുതല്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്താനും തീരുമാനിച്ചു. അന്വേഷകസംഘം അവലോകനയോഗവും ചേര്‍ന്നു. അതേസമയം ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിനെതിരെ കൂടുതല്‍ മാധ്യമങ്ങള്‍ ഹര്‍ജിയുമായി എത്തി. ദ ന്യൂസ് മിനിറ്റാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




