സൗദിയില്‍ ഗ്യാസ് വിതരണം ; പുതിയ നിയമങ്ങള്‍

HIGHLIGHTS : Gas distribution in Saudi Arabia; new rules

റിയാദ്: പാര്‍പ്പിട, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വിതരണത്തിലെ നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും അവിടെയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താനും പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്ന് സൗദി. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഒന്ന് പരിശോധന ശക്തമാക്കുക എന്നാണ്, രണ്ട് നിയമ ലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുക. മൂന്ന് ലൈസന്‍സ് ഉടമയോട് മന്ത്രാലയം ഇടയ്ക്കിടെ രേഖകള്‍ ആവശ്യപ്പെടുക എന്നിവയാണ്. ചെറിയ ലംഘനങ്ങള്‍ക്ക് 90 ദിവസത്തെ തിരുത്തല്‍ കാലയളവ് ലഭ്യമാണെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.

sameeksha

നിയമ ലംഘനങ്ങള്‍ തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. പരാതി ലഭിച്ചാല്‍ സ്ഥലത്തെത്തി അന്വേഷണം നടത്തണം, സത്യം കണ്ടെത്തണം. നിയമ ലംഘനം കണ്ടെത്തിയാല്‍ തെളിവുകള്‍ ശേഖരിക്കണം, തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പരിശോധിക്കണം. ആവശ്യമായ ഫോട്ടോഗ്രാഫുകളും രേഖകളും ഉള്‍പ്പെടെ ലംഘനം തെളിയിക്കുന്നതിനുള്ള എല്ലാ പേപ്പറുകളും ഉത്തരവാദിത്തമുള്ള കമ്മിറ്റിയുടെ അടുത്തേക്ക് ഉദ്യോഗസ്ഥന്‍ എത്തിക്കണം.

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ നിയമ ലംഘനം കണ്ടെത്തിയ സ്ഥലം, ദിവസം, തീയതി, മണിക്കൂര്‍, എന്താണ് നിയമ ലംഘനം എന്നിവ സംബന്ധിച്ച് വിശദമായ വിവരണം തയ്യാറാക്കി അത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തി വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കണം. മാത്രമല്ല, പ്രതിക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. മുന്നറിയിപ്പ് നല്‍കിയ തീയതി മുതല്‍ 90 ദിവസത്തില്‍ കൂടാത്ത ചെറിയ ലംഘനങ്ങള്‍ക്ക് തിരുത്തല്‍ കാലയളവ് നല്‍കാം.

ഇനി ഗുരുതരമായ ലംഘനങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ലംഘനത്തെക്കുറിച്ച് പ്രതിക്ക് മുന്നറിയിപ്പ് നല്‍കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫയല്‍ നേരിട്ട് കമ്മിറ്റിയുടെ സെക്രട്ടറിയേറ്റിലേക്ക് സമര്‍പ്പിക്കും. ഇനിമുതല്‍ ഈ വ്യവസ്ഥയില്‍ ആയിരിക്കും ഗ്യാസ് വിതരണത്തിലെ നിയമലംഘനങ്ങള്‍ക്കുള്ള നടപടികള്‍ സൗദി സ്വീകരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!