HIGHLIGHTS : Trivandrum Royals claim first win thanks to captain's brilliance

കോടിയേരി ബാലകൃഷ്ണന്‍ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ വിജയവുമായി അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്. ക്യാപ്റ്റന്‍ സജന സജീവന്റെ ഓള്‍റൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് സജനയുടെ മികവില്‍ ലക്ഷ്യത്തിലെത്തി.
ആദ്യ ബാറ്റ് ചെയ്ത തൃശൂരിന്റെ പി ആര്‍ വൈഷ്ണയെ പുറത്താക്കി തകര്‍ച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കീര്‍ത്തി കെ ജെയിംസിനെയും സജന തന്നെ പുറത്താക്കി. ബൗളര്‍മാരെ മാറിമാറി പ്രയോഗിച്ച് ബാറ്റര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സജന തൃശൂരിന്റെ കുതിപ്പിന് വിദഗ്ധമായി തടയിട്ടു. 22 റണ്‍സെടുത്ത ജുവല്‍ ജീനും18 റണ്‍സെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റന്‍സ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ റോയല്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന, മല്‌സരം റോയല്‍സിന്റെ വരുതിയിലാക്കി . 15 പന്തുകളില്‍ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റണ്‍സ്. 25 പന്തുകള്‍ ബാക്കി നില്‌ക്കെ റോയല്‍സ് ലക്ഷ്യത്തിലെത്തി. 15 റണ്‍സ് വീതം നേടിയ നജ്‌ലയുടെയും പ്രിതികയുടെയും ഇന്നിങ്‌സുകളും റോയല്‍സിന് തുണയായി. ടൈറ്റന്‍സിന് വേണ്ടി സൂര്യ സുകുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സജനയാണ് പ്ലേയര്‍ ഓഫ് ദി മാച്ച്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു