ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളിയുടേതടക്കം നാലു കടകള്‍ തകര്‍ന്നു

മസ്‌കത്ത്: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയുടേതുള്‍പ്പെടെ നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടം പകല്‍സമയത്ത് സംഭവിക്കാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.സംഭവത്തില്‍ ആളപായമില്ല.

ഉത്തരേന്ത്യക്കാരനായ ജാവേദിന്‍െറ കോഫി ഷോപ്പിലെ സിലിണ്ടറാണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സമീപത്തെ മലയാളിയായ ദീപകിന്‍െറ ഐസ്ക്രീം ഷോപ്, സ്വദേശിയുടെ ടെയ്ലറിങ് ഷോപ്, ഈജിപ്ത് സ്വദേശിയുടെ കോഫിഷോപ്പ് എന്നിവയാണ് അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നത്. കടകളിലെ സാധനങ്ങള്‍ക്ക് പുറമെ ഇടഭിത്തികളും അപകടത്തിന്‍െറ ആഘാതത്തില്‍ തകര്‍ന്നു.

ശബ്ദം കേട്ടാണ് തങ്ങള്‍ വന്നുനോക്കുന്നതെന്ന് തയ്യല്‍കടയിലെ ജീവനക്കാരനായ യു.പി സ്വദേശി സുരേഷ് പറഞ്ഞു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. 12 കടകളാണ് കെട്ടിടത്തില്‍ ഉള്ളത്.

Related Articles