ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

മലപ്പുറം:  അടുക്കളയില്‍ പാചകംചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലി ണ്ടറിന് തീപിടിച്ചു. നഗരസഭതാമരക്കുഴി പഞ്ചജന്യം അരു ണ്‍കുമാറിന്റെ വീട്ടില്‍ വെള്ളി പകല്‍ പന്ത്രണ്ടിനാണ് സംഭവം. പുതിയ സിലിണ്ടര്‍ മാറ്റിയ ശേഷം പാചകം ചെയ്യുന്നതിനി ടെ റെഗുലേറ്ററില്‍ തീപിടിക്കുക യായിരുന്നു.

വീട്ടുകാര്‍ തീ അണക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. തീ സമീപത്തേക്ക് പടര്‍ന്നു. വിവരം അറിയിച്ചതി നെ തുടര്‍ന്ന് മലപ്പുറം അഗ്‌നിര

ക്ഷ സേനയെത്തി തീയണച്ചു. സിലിണ്ടര്‍ വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ചു. റെഗുലേറ്റര്‍ ഘടി പ്പിക്കുന്ന ഭാഗത്തെ വാഷറിന്റെ തകരാറാണ് ഗ്യാസ് ചോര്‍ച്ചക്ക് കാരണം. ഗ്യാസ് ഏജന്‍സി യില്‍ വിളിച്ച് തകരാര്‍ പരിഹരി ക്കുന്നതിനുള്ള നിര്‍ദേശം നല്‍ കി.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ കെ അബ്ദുല്‍ റഫീക്കിന്റെ നേതൃത്വ ത്തില്‍ പി അഭിലാഷ്, എന്‍ ജം ഷാദ്, അഭിഷേക്, രാഹുല്‍ തു ടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തന ത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top