HIGHLIGHTS : One more person arrested in spirit capture case

താനൂര്‍: തിരുരങ്ങാടി കൊളപ്പുറത്തുവച്ച് സ്പിരിറ്റ് പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തമിഴ്നാട് പൊള്ളാച്ചി സ്വദേശി കണ്ണപ്പന്‍ന ഗര്‍ ഷാഹുല്‍ഹമീദിനെ (57)യാ ണ് താനൂര്‍ ഡിവൈഎസ്പി പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ തിരൂരങ്ങാടി പൊലി സ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത സ്പി രിറ്റ് കടത്തുകേസില്‍ പിടിയിലാ യവരുടെ എണ്ണം നാലായി. ജനു വരി 22നാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയില്‍നിന്ന് എറണാകുളത്തേക്ക് 626 കന്നാ സുകളിലായികൊണ്ടുപോവുക യായിരുന്ന 20,032 ലിറ്റര്‍ സ്പിരിറ്റാ ണ് പിടികൂടിയത്. പൊലീസ് സം ഘം ലോറിയെ പിന്തുടര്‍ന്ന് കൊ ളപ്പുറത്തുവച്ചാണ് സ്പിരിറ്റ് പിടികൂ ടിയത്. സ്പിരിറ്റ് കാനുകളിലാക്കി അടുക്കിവച്ച് മാലിന്യം നിറച്ച ചാക്കുകള്‍കൊണ്ടും ടാര്‍പോളിന്‍ കൊണ്ടും മറച്ചനിലയിലായിരു ന്നു. സംഭവത്തില്‍ തമിഴ്‌നാട് മീ നാക്ഷിപുരം സ്വദേശി മൊയ് തീന്‍, പൊള്ളാച്ചി സ്വദേശി അന്‍ പഴകന്‍ എന്നിവരെ സംഭവ ദിവ സം പിടികൂടിയിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, താനൂര്‍ ഡിവൈഎസ്പി പയസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂ പീകരിച്ചു. വൈകാതെ പാലക്കാട് ചിറ്റൂര്‍ സ്വദേശി അബൂബക്കറി നെ അറസ്റ്റ് ചെയ്തു. ഇയാള്‍ റി മാന്‍ഡിലാണ്. അന്വേഷണസം ഘം കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതികളെ നിരീക്ഷിച്ചുവരികയാ യിരുന്നു.
സ്പിരിറ്റ് കടത്തുന്നതിന് കാസര്‍ കോടുനിന്ന് എസ്‌കോര്‍ട്ടായി ലോ റിയുടെ മുമ്പില്‍ വന്നിരുന്ന ഷാ ഹുല്‍ഹമീദിനെ കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍വച്ചാണ് പിടികൂടി യത്. പരപ്പനങ്ങാടി കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റി മാന്‍ഡ് ചെയ്തു. താനൂര്‍ ഡിവൈ എസ്പി പി പ്രമോദ്, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ബി പ്രദീപ്കുമാര്‍, എസ്‌ഐ പ്രമോദ്, എഎസ്‌ഐ കെ സലേഷ്, സിപിഒമാരായ പ്രകാശ്, പ്രബീഷ്, ബിജോയ്, അനീഷ്, അഖില്‍രാജ്, വിനീഷ് എന്നിവരാണ് അന്വേഷണ സം ഘത്തിലുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു