കഞ്ചാവ് കടത്ത്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവ്

HIGHLIGHTS : Ganja trafficking: 15 years rigorous imprisonment for the accused

മഞ്ചേരി: പൊന്‍മളയില്‍ 318 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനത ടവും 1,00,000 രൂപ പിഴയും ശി കഞ്ചാവ് കേസിലെ പ്രതികള്‍ ക്ഷ. പിഴയടക്കാത്ത പക്ഷം ആറു മാസം അധിക തടവ് അനുഭവി ക്കണം. കൊണ്ടോട്ടി കരിപ്പൂര്‍ കൊന്നേക്കാട് മുഹമ്മദ് ഇര്‍ഷാ ദ് (54), കോട്ടക്കല്‍ ഇന്ത്യനൂര്‍ ഈസ്റ്റ് വില്ലൂര്‍ അടാട്ടില്‍ അബ്ദുറ ഹിമാന്‍ (42), ഇരുമ്പുഴി ഹൈസ് കുള്‍പ്പടി അമ്പലപ്പറമ്പില്‍ നജീ ബ് (42), ഇരുമ്പുഴി പറമ്പന്‍ കരേ ക്കടവത്ത് അബ്ദുല്‍ ജാബീര്‍ (35), അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി തിരുവാചാലില്‍ എന്‍ വി സിബില്‍ (27) എന്നിവരെയാ ണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.

എട്ട് പ്രതികളുള്ള കേസില്‍ ഒരാ ളെ കോടതി വെറുതെവിട്ടു. രണ്ടു പേര്‍ ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലി ക് പ്രോസിക്യൂട്ടര്‍ പി സുരേഷ് 48 സാക്ഷികളെ വിസ്തരിച്ചു. 170 രേഖ കളും 31 രേഖകളും ഹാജരാക്കി. 2022 സെപ്തംബര്‍ 24നായിരു ന്നു സംഭവം. പൊന്മള സ്വദേശി യില്‍നിന്നാണ് പച്ചക്കറികൊണ്ടു വരുന്നതിനെന്ന് പറഞ്ഞ് പ്രതി കള്‍ ലോറി വാടകക്കെടുത്തത്. പറഞ്ഞ സമയത്ത് ലോറിതിരികെയെത്തിക്കാത്തതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കി. രാത്രി പട്രോളിങ് നടത്തു കയായിരുന്ന മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് പൊന്മ ളയില്‍വച്ച് ലോറിക്ക് കൈകാണി ക്കുകയായിരുന്നു. ലോറിക്ക് തൊ ട്ടുപിറകില്‍ വന്നിരുന്ന ഇന്നോവ കാറില്‍നിന്ന് രണ്ടുപേര്‍ പൊലീ സിനെ കണ്ട് ഇറങ്ങിയോടി. ഇരു വാഹനങ്ങളില്‍നിന്നുമായാണ് കഞ്ചാവ് പിടിച്ചെടുത്തത്. മലപ്പു റം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ്പിയായിരുന്ന പി പി ഷംസാ ണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!