
ഷൊര്‍ണൂര്‍ : മയക്കുമരുന്ന് കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതിയെ ഷൊര്‍ണൂര്‍ പൊലീസ് പിടികുടി. മലപ്പുറം വള്ളിക്കുന്ന് പരുത്തിക്കാട് അമ്പലംകണ്ടി വീട്ടില്‍ അബ്ദുള്‍ റഹ്‌മാന്‍ (50) ആണ് പിടിയിലായത്.
2020 ഒക്ടോബര്‍ 15ന് രാത്രി 8.55ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള ഇരുചക്രവാഹനത്തില്‍ എത്തിയ പ്രതി വാടാനാംകുറുശിക്കു സമീപത്തെ സ്വകാര്യ സ്ഥാപനത്തിനുമുന്നില്‍ സംശയാസ്പദമായി നില്‍ക്കുന്നത് പൊലീസ് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ 2 പാക്കറ്റുകളിലായി സൂക്ഷിച്ച 10.360 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. അന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതായതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




