കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു

വള്ളിക്കുന്ന് : തോണിയിൽനിന്ന്‌ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പുഴയിലേക്ക് വീണ യുവാവ് മുങ്ങിമരിച്ചു. പള്ളിപ്പടി കൊല്ലിക്കാട്ട് വീട്ടിൽ അരിമ്പ്രത്തൊടി അജ്നാസ് (27) ആണ് മരിച്ചത്.

വ്യാഴം രാത്രി 11ഓടെ കടലുണ്ടി പുഴയിലെ ബാലാതിരുത്തി കടവിലാണ് അപകടം. അജ്‌നാസിനെ കാണാത്തതിനെ തുടർന്ന്‌ തോണികളിൽ ഒപ്പമുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് പുഴയിൽ കണ്ടെത്തിയത്. ഉടൻ കടലുണ്ടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരപ്പനങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളി രാത്രിയോടെ വാലയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബാപ്പ: അബ്ബാസ്. ഉമ്മ: റൈഹാനത്ത്. സഹോദരി: ജസീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top