
പെരിന്തല്‍മണ്ണ : ലഹരിക്കടത്തിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തി ക്കൊണ്ടുപോയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെര്‍പ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറല്‍മണ്ണ പുതുപഴനി അശ്വിന്‍ (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നാണ് സംഭവം. പണം വാഗ്ദാനം ചെയ്തും വിവിധ സ്ഥലങ്ങള്‍
കാണിച്ചുതരാമെന്നും പറഞ്ഞ് 16കാരനെയും 2 സുഹൃത്തുക്കളെയും പ്രതികള്‍ ആലിപ്പറമ്പിലെ ബിടാത്തിയില്‍ നിന്ന് ഒഡീഷയിലെ മുനിഗുഡയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ 25,000 രൂപയാണ് വാഗ്ദാനം ചെയ്തത്. പട്ടാമ്പിയിലെ വീട്ടില്‍ വച്ചും ഒഡിഷയില്‍ വച്ചും പ്രതികള്‍ കുട്ടികള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാനും നല്‍കി. സംഭവത്തില്‍ മുഖ്യപ്രതി ഷാനിഫാണ്. ഇയാള്‍ ഒഡിഷയിലാണെന്നാണ് വിവരം. ഒഡിഷയിലെത്തിയ കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.
ആലിപ്പറമ്പ് സ്വദേശിയായ 16കാരന്‍ കഴിഞ്ഞ 24ന് പൊലീസില്‍ പരാതിയും നല്‍കി. മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. എസ്‌ഐ അക്ഷയ്, സിപിഓമാരായ ജയന്‍, കൃഷ്ണപ്രസാദ്, സല്‍മാന്‍ എന്നിവരും അന്വേഷക സംഘത്തിലുണ്ടായി. കഴിഞ്ഞ പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




