പരപ്പനങ്ങാടി:കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എംഡിഎംഎയുമായി എക്‌സൈസ് പിടിയിലായി.പള്ളിക്കല്‍ ജവാന്‍സ് നഗര്‍ പുല്‍പറമ്പ് കളത്തൊടി വീട്ടില്‍ മുഹമ്മദ് വാഹിദ് (29)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 ഗ്രാം ഓളം മാരക മയക്കുമരുന്നായ എംഡിഎംഎയാണ് പിടികൂടിയത്.malabarinews
കഴിഞ്ഞ മെയ് 22 നാണ് കാറില്‍ കടത്തുകയായിരുന്ന 1.20 കിലോഗ്രാം കഞ്ചാവുമായി ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാല്‍ അറസ്റ്റ് നടപടികള്‍ക്കിടെ ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി അന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പള്ളിക്കല്‍ ഭാഗങ്ങളില്‍ ഇയാള്‍ക്കായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് വാദിനെ റിമാന്‍ഡ് ചെയ്തു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്ത്, പ്രഗേഷ് ,പ്രവന്റീവ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, രജീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിഹാബുദ്ധീന്‍, വനിതാ സിവില്‍ ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍, എക്‌സൈസ് ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




