Section

malabari-logo-mobile

ഗണേഷിന്റെ ലക്ഷ്യം കാവിയുടെ കൂടാരം

HIGHLIGHTS : തിരു :മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ്‌ ബിയുടെ ഏകഎംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍ കാവിയുടെ കൂടാരത്തിലേക്കെന്ന്‌ കോണ്‍ഗ്രസ്സ്‌ മുഖപത്രമായ വീക്ഷണത്തിന...

തിരു :മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ്‌ ബിയുടെ ഏകഎംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍ കാവിയുടെ കൂടാരത്തിലേക്കെന്ന്‌ കോണ്‍ഗ്രസ്സ്‌ മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. ഗണേഷിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടപ്രഖ്യാപനം ബിജെപിയിലേക്ക്‌ ചേക്കേറാനുള്ള സൂചനയാണെന്നാണ്‌ വീക്ഷണം പറയുന്നത്‌. രൂക്ഷമായ ഭാഷയിലാണ്‌ എഡിറ്റോറിയലിലെ വിമര്‍ശനവും പരിഹാസവും. യുഡിഎഫില്‍ മുത്ത്‌ അളന്ന കൈകൊണ്ട്‌ കാവിയുടെ കൂടാരത്തില്‍ മോര്‌ അളക്കാനാണ്‌ കെബി ഗണേഷ്‌കുമാറിന്റെ ശ്രമമെന്ന്‌ പറയുന്നു

ഇതിനിടെ ഗണേഷിനെ ബിജേപിയിലേക്ക്‌ കൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ ശക്തമായിരിക്കുകയാണ്‌ ഇന്ന്‌ പാലക്കാട്ടെത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുമായി സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും ഏതു വഴിയും ഉപയോഗിച്ചും കേരളനിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യം നേടാന്‍ ഇതിലുടെ ആകുമെന്നും ബിജെപി കരുതുന്നു. വരുന്ന തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒപ്പം കൂട്ടിയും ഇരുമുന്നണികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്തായാലും ഒരു കുതിച്ച്‌ ചാട്ടം കേരളത്തില്‍ ഉണ്ടാക്കണമെന്നാണ്‌ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഗണേഷിലൂടെ എന്‍എസ്സ്‌എസ്സിലേക്കും ഒരു പാലമിടാനാകുമെന്നും ബിജെപി കരുതുന്നു.

sameeksha-malabarinews

എന്നാല്‍ ഗണേഷ്‌ മറ്റൊരു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ പോകില്ലെന്നാണ്‌ കേരളകോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‌ കെ ബാലകൃഷണപിള്ള പ്രതികരിച്ചത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!