ശ്വാസകോശ അണുബാധ; സോണിയ ഗാന്ധി ആശുപത്രിയില്‍

sonia-gandhiദില്ലി:ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മഞ്ഞുകാലത്ത്‌ സാധാരണയായുണ്ടാവുന്ന അസുഖം മാത്രമാണിതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുരോഗ വിദഗ്‌ധനായ ഡോ.അരൂപ്‌ കുമാര്‍ ബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയെ ചികിത്സിക്കുന്നത്‌.

വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സോണിയയെ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തത്‌. 2011 ല്‍ യുഎസില്‍ നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ സോണിയയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറിലും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ചികിത്സ തേടിയിരുന്നു.

Share news
error: Content is protected !!
Scroll to Top