ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിനു നേരെ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓള്‍ക്ക് വെട്ടേറ്റു. പാര്‍ട്ടി പ്രവര്‍ത്തകനായ ബിജുവിനാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

രാവിലെ ആറുമണിയോടെയാണ് സംഭവം. പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫീല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിവന്ന ഇയാള്‍ വെട്ടുകയായിരുന്നത്രെ. കൈക്കാണ് വെട്ടേറ്റത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് അക്രമം നടത്തിയതെന്ന സംശയവും ഉയര്‍ന്നിരുന്നു.

പ്രതി മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പത്തനാപുരം സിഐയുടെ തേൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top