പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം;ഒരു ഉദ്യോഗസ്ഥന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പട്രോളിംഗിനിടെ പോലീസിന് നേരെ ആക്രണം ഉണ്ടായത്. ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു.

അക്രമികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പോലീസ് ജീപ്പും അടിച്ചു തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്.

തുടര്‍ന്ന് പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായാണ് വിവരം.പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top