പരപ്പനങ്ങാടിയില്‍ കടല്‍വെള്ളം കയറി ദുരിതത്തിലായി മത്സ്യതൊഴിലാളി കുടുംബങ്ങള്‍;അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

Fishermen’s families in distress due to seawater floods in Parappanangadi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹംസ കടവത്ത്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി : വേലിയേറ്റ സമയത്ത് കടല്‍ വെള്ളം വീട് കയറിയും വേലിയിറക്ക സമയത്ത് കടല്‍ തള്ളിയ മാലിന്യത്തിന് ചുറ്റും ദുരിതം പേറിയും പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ ദുരിതം പേറുന്നു. അങ്ങാടി കടപ്പുറത്തെ യാറുക്കാന്റെ പുരക്കല്‍ നൂറുദ്ധീന്‍ , കുഞ്ഞികണ്ണന്റെ പുരക്കല്‍ കുഞ്ഞീവി , കുഞ്ഞികണ്ണന്റെ പുരക്കല്‍ ബഷീര്‍, അയ്യച്ചേരി ശംസു, അയ്യച്ചേരി അസൈനാര്‍, വിക്കിരിയന്റെ പുരക്കല്‍ ഫിറോസ് , ഏ.പി. സെയ്ത് മുഹമ്മദ് തുടങ്ങി പത്തോളം കുടുംബങ്ങളാണ് ഉപ്പുവെള്ളത്തിനും മാലിന്യത്തിനും നടുവില്‍ ദുരിതം പേറുന്നത്.

വേലിയേറ്റ സമയത്ത് പതിവായും കടല്‍ ക്ഷോഭ സമയങ്ങളില്‍ ഭീകരമായും കടല്‍ തിരകള്‍ ഈ കുടുംബങ്ങളുടെ വീടിന്റെ അകത്തളങ്ങളിലേക്ക് ആഞ്ഞടിക്കുകയാണ്. വീടിന് ചുറ്റും ഉപ്പ് വെള്ളം തളം കെട്ടി നില്‍ക്കെ പലപ്പോഴും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണന്ന് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ സങ്കടപ്പെടുന്നു.

കടല്‍ വെള്ളം തളം കെട്ടി വീടും പരിസരവും ജീര്‍ണാവസ്ഥയിലാണ്. വെള്ളം ഉള്‍വലിയുന്ന അവസരങ്ങളില്‍ കടല്‍ തള്ളിയ ഖര ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടിന് ചുറ്റും കുന്നു കൂടുകയാണ്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ വിട്ടുകാര്‍ ഒന്നിച്ച് മണിക്കൂറുകള്‍ നീണ്ട കഠിനദ്ധ്വാനം നടത്തിയാണ് വൃത്തിയാക്കുന്നത് . അതെ സമയം കടല്‍ വെള്ളത്തിന്റെ വീട്ടിലേക്കുള്ള ഒഴുക്ക് പ്രതിരോധിക്കാനും രോഗാതുരമായ മാലിന്യ സാഹചര്യം അതിജീവിക്കാന്‍ നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ സേവനം തരപ്പെടുത്തി തരാനും തയ്യാറാകണമെന്ന ആവശ്യം മുന്‍സിപ്പല്‍ അധികൃതര്‍ ചെവി കൊളളുന്നില്ലന്നും നൂറുദ്ധീന്‍ പരാതിപ്പെട്ടു.

എന്നാല്‍ ഈ വിഷയം ആരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലന്നും പ്രദേശത്തെ വാര്‍ഡു മെമ്പറോട് വിശദീകരണം തേടുമെന്നും സാധ്യമായ സേവനങ്ങള്‍ ഉടന്‍ ഉറപ്പു വരുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ എ . ഉസ്മാന്‍ പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •