തിരു: പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23 ാം തിയ്യതി 24 മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാന്‍ ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുത്.
പുതിയ പമ്പുകള്‍ക്ക് അനുമതിക്കു മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം സൃഷ്ടിക്കുക, കേന്ദ്ര ഉത്തരവു വന്ന ശേഷം കേരളത്തില്‍ നല്‍കിയ അനുമതികള്‍ റദ്ദാക്കുക, ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.




