ഇന്ധനസര്‍ചാര്‍ജ് കുറച്ചു; ജൂണ്‍ മാസത്തെ വൈദ്യുതി ബില്‍ തുക കുറയും

ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കും.

പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്.

ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുത്തിയിരുന്നു.ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top