ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയായി. കൊച്ചിയില്‍ 91.73 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം കൂട്ടാതിരുന്ന വിലയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടിയത്.

തുടര്‍ച്ചയായ നാല് ദിവസം ഇന്ധനവില വര്‍ധിപ്പിച്ച ശേഷം പിന്നീട് കഴിഞ്ഞ രണ്ട് ദിവസത്തേക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top