ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു

കൊച്ചി: ഈ മാസം 22 ദിവസത്തിനിടെ 12ാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 97.60 രൂപയും, ഡീസലിന് 93.99 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമായി. കോഴിക്കോട് പെട്രോളിന് 97.97 രൂപയും ഡീസലിന് 93.35 രൂപയുമാണ് വില. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം 32 തവണയാണ് ഇതുവരെ ഇന്ധന വിലകൂട്ടിയത്.

രാജ്യ വ്യാപകമായി ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും വര്‍ദ്ധനവ് തുടരുകയാണ്. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ 30ന് എല്‍ഡിഎഫ് പ്രതിഷേധമുയര്‍ത്തും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.

വൈകിട്ട് നാലിന് വാര്‍ഡ്, ഡിവിഷന്‍ തലങ്ങളിലാണ് സമരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ കേന്ദ്രത്തിലും നാലുപേര്‍ വീതം പങ്കെടുക്കും. പഞ്ചായത്ത് വാര്‍ഡില്‍ 25 കേന്ദ്രത്തിലും കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നൂറ് കേന്ദ്രങ്ങളില്‍ വീതവും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top