Section

malabari-logo-mobile

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം

HIGHLIGHTS : Delta plus variant confirmed at pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയില്‍ കോവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

ഡല്‍ഹി CSIR-IGIG യില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ വാര്‍ഡില്‍ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ആയ കടപ്ര പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാധാരണഗതിയില്‍ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് രോഗം വ്യാപിക്കുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതല്‍ പത്ത് പേര്‍ക്ക് വരെ രോഗം പരത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!