Section

malabari-logo-mobile

ഇന്ധന വില കുതിച്ചുയരുന്നു

HIGHLIGHTS : petrol diesel price increases

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 102.73 രൂപയുമായി. ഡീസലിന് 95.85 രൂപയായി.

കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 102.84 രൂപയും ഡീസലിന് ലിറ്ററിന് 95.99 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമമം 104.63 രൂപയും 95.99 രൂപയുമാണ്.

sameeksha-malabarinews

രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്. രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!