HIGHLIGHTS : Today, with petrol, fuel prices are up again

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില 94.46 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 101.57 രൂപയാണ് കൊച്ചിയില്‍ നല്‍കേണ്ടിവരിക.
തലസ്ഥാനമായ തിരുവനന്തപുരത്താണ് ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 96.40 രൂപയാണ് വില. പെട്രോളിന് 103.63 രൂപയിലും എത്തിയിട്ടുണ്ട്. കോഴിക്കോട് 94.80 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 101.90 രൂപയിലുമെത്തി.

ഒരാഴ്ചയ്ക്കിടെ ഒരു രൂപയാണ് ഡീസല്‍ വിലയില്‍ മാത്രം വര്‍ധിച്ചത്. എന്നാല്‍ 22 ദിവസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.