ടേസ്റ്റി ഫ്രൂട്ട് കസ്റ്റാര്‍ഡ്
ആവശ്യമായ ചേരുവകള്‍
പാല്‍ – 2 കപ്പ്
പഞ്ചസാര – 1/4 കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ – 2 ടേബിള്‍സ്പൂണ്‍
ആപ്പിള്‍ – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
നേന്ത്രപഴം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ കസ്റ്റാര്‍ഡ് പൗഡര്‍ എടുത്ത്, അതിലേക്ക് 1/4 കപ്പ് പാല്‍ ചേര്‍ത്ത് നന്നായ് ഇളക്കി പേസ്റ്റ് പോലാക്കുക. ശേഷം ബാക്കിയുള്ള പാല്‍ തിളപ്പിച്ച് 1/4 കപ്പ് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ച് കസ്റ്റാര്‍ഡ് പേസ്റ്റ് പതുക്കെ പാലിലേക്ക് ചേര്‍ക്കുക, ഇത് കട്ടിയാകുന്നതുവരെ 3-4 മിനിറ്റ് തുടര്‍ച്ചയായി ഇളക്കുക. ഇത് തണുത്തതിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട്‌സ് കട്ട് ചെയ്ത് ചേര്‍ക്കുക.ശേഷം 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. കസ്റ്റാര്‍ഡ് ഫ്രീസാവാതെ നോക്കണം.



