Section

malabari-logo-mobile

മാലിന്യക്കൂമ്പാരത്തിൽ നിന്ന് പൂങ്കാവനത്തിലേക്ക്; എരുമക്കുഴി ഇനി സൻമതി;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : From the waste heap to the park; Erumakkuzhi is now sanctioned by the Chief Minister

തിരുവനന്തപുരം :തലസ്ഥാന നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് എരുമക്കുഴിക്ക് ശാപമോക്ഷം. തിരുവനന്തപുരം നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയിൽ പരിമളം വിതറുന്ന സൻമതിയെന്ന പൂങ്കാവനമായി എരുമക്കുഴി മാറി. ചൊവ്വാഴ്ച രാവിലെ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഉദ്ഘാടനം ചെയ്തു.

വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്‌ളാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. മേയ് 15നാണ് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തു തുടങ്ങിയത്. 13 ലക്ഷം രൂപ മാലിന്യം നീക്കം ചെയ്യാൻ ചെലവായി. നഗരസഭയുടെ നേതൃത്വത്തിൽ അജൈവ മാലിന്യം വേർതിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് പത്തു രൂപ നിരക്കിൽ ക്‌ളീൻ കേരള കമ്പനിക്ക് നൽകി. ജൈവമാലിന്യങ്ങൾ കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചു.

sameeksha-malabarinews

വവിധതരം ഇലച്ചെടികൾ, പൂച്ചെടികൾ, ലാൻഡ് സ്‌കേപ്പിംഗ്, വെർട്ടിക്കൽ ഗാർഡൻ, വിളക്കുകൾ, വാട്ടർ ഫൗണ്ടൻ, ഇൻസ്റ്റലേഷൻ, കൽഇരിപ്പിടങ്ങൾ, ഇന്റർലോക്ക് നടപ്പാത എന്നിവയാണ് സൻമതി പാർക്കിൽ ഒരുക്കിയിരിക്കുന്നത്. പാർക്ക് നിർമാണത്തിന് 35 ലക്ഷം രൂപ ചെലവായി.
സൻമതി പാർക്കിനെ വനിതാ സൗഹൃദ പാർക്കായി മാറ്റുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കും. മുലയൂട്ടൽ കേന്ദ്രം, സ്ത്രീ സൗഹൃദ ടോയിലറ്റുകൾ എന്നിവ നിർമിക്കും. സന്ദർശകർക്കായി രാവിലെ മുതൽ രാത്രി വരെ പാർക്ക് തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം.

ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!