തമിഴ്നാട്ടില്‍ നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി പെട്രോളും ഡീസലും സമ്മാനിച്ച് സുഹൃത്തുക്കള്‍

വിവാഹദിനത്തില്‍ നവദമ്പതികള്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി സുഹൃത്തുക്കള്‍. ഇന്ധനവില വര്‍ധിച്ചു കൊണ്ടിരിക്കെ, വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലുമാണ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്.

ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും തമിഴ്‌നാട്ടില്‍ സമാനമായ സംഭവം നടന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top