Section

malabari-logo-mobile

ഫ്രൈഡ് ഫിഷ് ഗ്രേവി

HIGHLIGHTS : Fried fish gravy

ഫ്രൈഡ് ഫിഷ് ഗ്രേവി

1. മീന്‍-അരക്കിലോ(പൊരിക്കാന്‍ പറ്റുന്നത് ഏതും)
2.മുളക് പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി ,വെളുത്തുള്ള പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
കരുമുളക് പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
നാരങ്ങ നീര്-ഒരു ചെറിയ നാരങ്ങയുടേത്

sameeksha-malabarinews

3. മൈദ- നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍-ഒരു ടേബിള്‍ സ്പൂണ്‍
4.ഗരംമസാല-ഒരു ടീസ്പൂണ്‍
5. എണ്ണ ആവശ്യത്തിന്

6. പച്ചമുളക് – 4 എണ്ണം ചെറുതായ് അരിഞ്ഞത്
സവാള- 3 എണ്ണം അരിഞ്ഞത്
ഇഞ്ചി- ഒരുവലിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി-അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
കറവേപ്പില- 4 അല്ലി

തേങ്ങാപ്പാല്‍(ഒന്നാം പാല്‍) -അരക്കപ്പ്
രണ്ടാം പാല്‍-മുക്കാല്‍ കപ്പ്
ഉപ്പ്- ആവശ്യത്തിന്

7. കരുമുളക് പൊടി- ഒരു ടീസ്പൂണ്‍(എരുവ് കൂടുതല്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
വിനാഗിരി-ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുറിച്ചുവെച്ച മീനില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം.

പിന്നീട് മൈദയും കോണ്‍ഫളോറും ഗരംമസാല യോജിപ്പിച്ച് ബാറ്റര്‍ തയ്യാറാക്കി ഇതില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരി വെക്കുക

ബാക്കിയുള്ള എണ്ണയിലേക്ക് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് ഒന്ന് കുറുകി വരുമ്പോള്‍ അതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക

ഇതിലേക്ക് ഏഴാമത്തെ ചേരുവകളും വറുത്ത് വെച്ചിരിക്കുന്ന മീനും ഇട്ട് നന്നായി ഒന്ന് ഇളക്കിയ ശേഷം ഇറക്കി വെക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!