Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജുമുഅ നമസ്കാരം: പള്ളിക്കമ്മറ്റിക്കാർക്കെതിരെ കേസെടുത്തു

HIGHLIGHTS : Friday prayers in violation of regulations: Case filed against church committee

പരപ്പനങ്ങാടി : കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കെ 100 ഓളം ആളുകള്‍ ജുമുഅ നമസ്‌കാരം നടത്തിയതിനെതിരെ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി കാറ്റഗറിയിലും വള്ളിക്കുന്ന് പഞ്ചായത്ത് സി കാറ്റഗറിയിലുമാണ് ഉള്ളത്.

പള്ളികളില്‍ നിസ്‌കാരത്തിന് 15 പേര്‍ക്ക് മാത്രമാണ് നിലവില്‍ അനുവാദമുള്ളത്. ചെട്ടിപ്പടി മസ്ജിദ് റഹ്മാന്‍ , ആനങ്ങാടി ബദ്‌റിയ മസ്ജിദ് എന്നീ പള്ളികളിലാണ് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ജുമുഅ നമസ്‌കാരം നടത്തിയത്.

sameeksha-malabarinews

ആനങ്ങാടി സ്വദേശികളായ സെയ്തു പൂക്കോയ തങ്ങള്‍, ഉമ്മര്‍ , സമദ്, ചെട്ടിപ്പടി സ്വദേശികളായ മൊയ്തീന്‍ കോയ , മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!