HIGHLIGHTS : Free yoga training for morning riders at Parappanangadi
പരപ്പനങ്ങാടി :ചുടല പറമ്പ് മൈതാനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ കീഴില്‍ 15 ദിവസത്തെ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പ്രഭാത സവാരി യോടൊപ്പം യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ യോഗ പരിശീലനം ആരംഭിച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. യോഗാചാര്യന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയാണ് പരിശീലനം നല്‍കുന്നത്.രാവിലെ ആറു മുതല്‍ 7. 30 വരെയാണ് പരിശീലനം.

താല്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 94463 82264.