Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ; വിദൂര വിഭാഗം കലാമേള കാലിക്കറ്റ് മറ്റു സര്‍വകലാശാലകള്‍ക്ക് മാതൃക – യു.കെ. കുമാരന്‍

HIGHLIGHTS : Calicut University News; Distance Section Art Fair Calicut Model for Other Universities - UK Kumaran

വിദൂര വിഭാഗം കലാമേള കാലിക്കറ്റ് മറ്റു സര്‍വകലാശാലകള്‍ക്ക് മാതൃക – യു.കെ. കുമാരന്‍

വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കലാ-കായികമേള നടത്തിയതിലൂടെ കാലിക്കറ്റ് സര്‍വകലാശാല മറ്റു സര്‍വകലാശാലകള്‍ക്ക് മാതൃകയായിരിക്കുന്നുവെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം കലോത്സവം ‘അസ്മിത-23’ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദൂരവിഭാഗം വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പൊതുമണ്ഡലം ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും. അതിന് മുന്നിട്ടിറങ്ങിയ കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചുവെന്നും യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റിന്റെ വിദൂരവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍ യൂജിന്‍ മൊറേലി അധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേഷ്ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, കെ.കെ. ബാലകൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ്, മുന്‍ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാങ്കണ്ടി മീത്തല്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലപ്പുറം മുന്നില്‍

ആദ്യദിനം സ്റ്റേജ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 51 പോയിന്റുമായി മലപ്പുറം മുന്നില്‍. 42 പോയന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി കോഴിക്കോട്, വയനാട് എന്നിവയടങ്ങുന്ന എ-സോണ്‍ മൂന്നാം സ്ഥാനത്തുമാണ്. 19 പോയിന്റു നേടി പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്. സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നാടന്‍പാട്ട്, നാടോടി നൃത്തം, ഉപകരണ സംഗീതം, മിമിക്രി എന്നിവ അരങ്ങേറും. ഓഡിറ്റോറിയത്തില്‍ കോല്‍ക്കളി, തിരുവാതിരക്കളി, മൈം എന്നിവ നടക്കും. എസ്.ഡി.ഇ. സെമിനാര്‍ ഹാളില്‍ ഇംഗ്ലീഷ് അറബിക് പദ്യം ചെല്ലലും പ്രസംഗവും നടക്കും. 4-നാണ് സമാപനം.

ഫിസിയോതെറാപിസ്റ്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കായികപഠന വിഭാഗത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 15-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.    പി.ആര്‍. 149/2023

ബി.വോക്. പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2022 പരീക്ഷയുടെ വൈവയും പ്രാക്ടിക്കലും 4-ന് നടക്കും.    പി.ആര്‍. 150/2023

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ഇന്റഗേറ്റഡ് പി.ജി. (എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!