ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ റഗുലര്‍, ഹോളിഡേ വിഭാഗങ്ങളിലായി നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18 വയസ്സ് പൂര്‍ത്തിയായ പത്താംതരം യോഗ്യതയുള്ള മുസ്ലിം, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി, ബുദ്ധ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍, രണ്ട് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിന് മുന്‍പ് പരിശീലന കേന്ദ്രത്തില്‍ നേരിട്ട് എത്തി അപേക്ഷിക്കണം. ഫോണ്‍: 9072045179.




