കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റിൽ പി.ജി. പ്രവേശനം : രജിസ്‌ട്രേഷൻ തുടങ്ങി

HIGHLIGHTS : Calicut University News; PG Admissions in Calicut: Registration has started

cite

കാലിക്കറ്റിൽ പി.ജി. പ്രവേശനം : രജിസ്‌ട്രേഷൻ തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മെന്റ്, സ്പോർട്സ്, എൻ.ആർ.ഐ. എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.

ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യുകള്‍ച്ചര്‍ 15 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേർഷ്യൽ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് പ്രോഗ്രാമിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത : ബി.എസ് സി. / എം.എസ് സി. –  ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ് തുടങ്ങിയവ. കോഴ്സ് കാലാവധി ഒരുവർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9846163197, 8281965096, 8075119158, 9497192730.

താത്കാലിക അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പട്ടിക തയ്യാറാക്കുന്നു. യോഗ്യത : യു.ജി.സി. നിയമ പ്രകാരം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0494 2407418, 9562475245.

പരീക്ഷാ അപേക്ഷ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി ( 2023 പ്രവേശനം ) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂൺ 17 വരെയും 200/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റിലെ കായികവിഭാഗത്തിന് വെബ്‌സൈറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവിഭാഗത്തിന് വെബ്‌സൈറ്റ് തുറന്നു. കായികതാരങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളുമെല്ലാം ഓണ്‍ലൈനായി ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് സൈറ്റ് തുടങ്ങിയിട്ടുള്ളത്. കോളേജ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ സിന്‍ഡിക്കേറ്റ് സ്ഥിരസമിതി കണ്‍വീനര്‍ അഡ്വ. എം.ബി. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സിസ്റ്റം അനലിസ്റ്റ് കെ.ജി. രഞ്ജിമരാജ്, പ്രോഗ്രാമര്‍മാരായ കെ. നസീമുദ്ധീന്‍, പി. റിഞ്ചു എന്നിവരാണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തത്.
രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, കായികപഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുസ്മിതാ ഡേ, കായികാധ്യാപ സംഘടനാ ഭാരവാഹികളായ ഡോ. രാജഷ്, ഡോ. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!