ബെംഗളൂരുവിലെ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തം; മരണം 11 ആയി

HIGHLIGHTS : Tragedy during victory celebrations in Bengaluru; Death toll rises to 11

cite

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമ പ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആളുകള്‍ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന് സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയത്.

തിരക്ക് നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ തിരക്കിട്ട് ഏര്‍പ്പെടുത്തിയതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആര്‍സിബി കിരീടം നേടിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്താന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. ഡി.കെ ശിവകുമാര്‍ നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ ആര്‍സിബി ടീമിനെ സ്വീകരിച്ചത്. ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ 6 റണ്‍സിനു തോല്‍പിച്ചാണ് വിരാട് കോഹ്ലിയും സംഘവും 18 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!