Section

malabari-logo-mobile

നിയമം പാലിച്ചാല്‍ 300 രൂപയുടെ സൗജന്യ പെട്രോളും ഡീസലും

HIGHLIGHTS : Free petrol and diesel for Rs 300 if the law is followed

മലപ്പുറം: നിരത്തുകളില്‍ നിയമം പാലിച്ചെത്തുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. നിയമം പാലിച്ച് എത്തുന്ന എല്ലാവര്‍ക്കും 300 രൂപയുടെ ഡീസല്‍ പെട്രോള്‍ സൗജന്യമായി നല്‍കിയാണ് വേറിട്ട ബോധവല്‍ക്കരണം ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചത്.

എ. എം മോട്ടോര്‍സിന്റെയും മലപ്പുറം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങള്‍ അനുസരിക്കു ഫ്രീയായി പെട്രോള്‍ അടിക്കൂ എന്ന സന്ദേശം നല്‍കിയാണ് ബോധവല്‍ക്കരണം. ഗതാഗത നിയമം പാലിച്ച് എത്തുന്നവര്‍ക്ക് അപകടങ്ങള്‍ പറ്റാതെ ഇനിയും വാഹനമോടിക്കാന്‍ സാധിക്കും അതിനാലാണ് ചെറിയ സമ്മാനമായി പെട്രോള്‍-ഡീസല്‍ നല്‍കുന്നതെന്ന് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

നിയമം ലംഘിച്ച് എത്തുന്നവര്‍ക്ക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കി ബോധവല്‍ക്കരണം നല്‍കിയുമാണ് യാത്രയാകുന്നത് ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് പെട്രോള്‍ ഡീസല്‍ സൗജന്യമായി നല്‍കിയും മറ്റ് വ്യത്യസ്തമായ രീതിയിലും ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും ആര്‍ടി ഒ സുരേഷ് കുമാര്‍ പറഞ്ഞു. പെട്രോള്‍ ഡീസല്‍ നല്‍കി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മലപ്പുറത്ത് വെച്ച് നടന്ന പരിപാടി എംവിഐ മാരായ
ഡാനിയല്‍ ബേബി, സജി തോമസ് എ എം വി ഐമാരായ ഷൂജ മാട്ടട, സെയ്യിദ് മഹമൂദ്, എബിന്‍ ചാക്കോ, പി കെ മനോഹരന്‍, എ എം മോട്ടോര്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ രാജേന്ദ്രന്‍, മാനേജ്മന്റ് പ്രധിനിധി മുഹമ്മദ് ഫാസില്‍, ജനറല്‍ മാനേജര്‍ ദീപക് എന്നിവര്‍ പങ്കെടുത്തു
സൗജന്യ പെട്രോള്‍ ഡീസല്‍ വിതരണത്തിലൂടെ നടത്തിയ ബോധവല്‍ക്കരണം വന്‍ ജന ശ്രദ്ധയാണ് ആകര്‍ഷിച്ചത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!