എഎവൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 26 മുതല്‍

ഓണവുമായി ബന്ധപ്പെട്ട് എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 26 മുതല്‍ എഎവൈ കാര്‍ഡുടമകള്‍ക്ക് ന്യായ വില കടകള്‍ വഴി (റേഷന്‍ കടകള്‍) ഭക്ഷ്യകിറ്റുകള്‍ കൈപ്പറ്റാം.

എ.എ.വൈ കാര്‍ഡുകള്‍ക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാര്‍ഡുകള്‍ക്കും (എ.എ.വൈ, പി.എച്ച്.എച്ച്, എന്‍.പി.എന്‍.എസ്, എന്‍.പി.എസ്) സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top