കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റെര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: ബിരുദം) ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ , ഒ.ഇ.സി വിഭാഗക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചിത ഫീസോടു കൂടിയും പ്രവേശനം അനുവദനീയമാണ്. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള കേന്ദ്രവുമായി നേരിട്ടോ 0494-2411135,9995334453 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.




