മുഖ്യമന്ത്രിയെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച സ്ത്രീക്കെതിരെ കേസെടുത്തു

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരുകൂട്ടി തെറിവിളിച്ച സത്രീക്കെതിരെ കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസെടുത്തത്. ആറന്‍മുള എസ്എന്‍ഡിപി യോഗം ഭാരവാഹിയായ സുനില്‍കുമാര്‍ നല്‍കിയ പരാതിയലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് സത്രീകള്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴിയ വൈറലാകുകയായിരുന്നു. ഈ വീഡിയോയില്‍ മണിയമ്മ മുഖ്യമന്ത്രിയെ ചോവന്‍ എന്നും മറ്റൊരു തെറിപദം കൂട്ടിയും വിളിക്കുകയായിരുന്നു. ഇത് ഒപ്പമുള്ളവര്‍തന്നെ സാമുഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ചോവന്‍ എന്നത് തെക്കന്‍ കേരളത്തില്‍ ഈഴവനെ പരിഹസിച്ച് വിളിക്കുന്ന പേരാണ്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈഴവസമുദായത്തില്‍പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ്ണ കുഷ്ഠരോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.