കത്തിയുമായി നടക്കുന്ന ആളല്ല ഫ്രാന്‍സിസെന്നും, സുധാകരന്‍ അദ്ദേഹത്തെ അപമാനിച്ചെന്നും കുടംബം

കണ്ണൂര്‍ :ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഫ്രാന്‍സിസിന്റെ കുടുംബം. ബ്രണ്ണന്‍ കോളേജില്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നു കെഎസ്‌യു നേതാവായ ഫ്രാന്‍സിസ് എന്നായിരുന്നു ഇവരുടെ സുധാകരന്റെ പരാമര്‍ശം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കത്തിയുമായി നടക്കുന്ന ആളല്ല ഫ്രാന്‍സിസെന്നും സുധാകരന്‍ അദ്ദേഹത്തെ അപമാനിച്ചെന്നും ഫ്രാന്‍സിസിന്റെ കുടംബം പറഞ്ഞു. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. എല്ലുപോലും പൊടിഞ് കഥാവശേഷനായ ഒരാളെ കുറിച്ച് ഇങ്ങിനെയൊന്നും പറയരുതെന്നും ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 20 വര്‍ഷം മുമ്പാണ് ഫ്രാന്‍സിസ് മരിച്ചത്.

പിണറായി പലവട്ടം കെഎസ്‌യുക്കാരുടെ തല്ലുകൊണ്ടിട്ടുണ്ടെന്നും കോളേജിലെ ആല്‍ത്തറയില്‍ നടന്ന യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയന്‍ ഫ്രാന്‍സിസിനെ കുറിച്ച് സാദാ പിച്ചാത്തിയുമായി നടക്കുന്നുവന്‍ എന്ന് പറഞ്ഞുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്.അപ്പോള്‍ ഫ്രാന്‍സിസ് ചാടി സ്റ്റേജചില്‍കയറി പിണറായിയെ മൈക്കെടുത്ത് അടിച്ചു. പിന്നെ തങ്ങളെല്ലാവരും കൂടി പിണറായിയേയും കൂട്ടരേയും അടിച്ചോടിച്ചുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •