
കുന്നുംപുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടം പുറത്താണ് അപകടം. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), സുലൈഖ (34),
ഉമ്മുസൽമ (30), മുഹമ്മദ് ( 5), എന്നിവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



