ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവതിയടക്കം നാലുപേര്‍ പിടിയില്‍

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതി അടക്കം നാലാംഗ സംഘം കോഴിക്കോട് പിടിയിലായി. ചേവരമ്പലം ഇടശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് നാല് കുപ്പികളില്‍ സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.

വ്യാഴാഴ്ച രാത്രി ഏകദേശം ഒന്നരയോടുകൂടിയാണ് പ്രതികളെ പിടികൂടിയത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ എ പി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ഇവരെ പാര്‍ക്കിങ് സ്ഥലത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരികൃഷ്ണയുടെ കൈവശം നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേരെയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച രണ്ട് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഐ ബെന്നി ലാലുവിന്റെ മേല്‍നോട്ടത്തില്‍ എസ്ഐ എ രമേഷ്‌കുമാര്‍ അന്വേഷണമാരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top