കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവം; അനുപമയെ ഫോണില്‍ വിളിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ദത്തുനല്‍കിയ തന്റെ കുഞ്ഞിനെ തിരിച്ച് കിട്ടണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹരം ആരംഭിച്ച അനുപമയെ ഫോണില്‍ വിളിച്ച് ആരോഗ്യ മന്ത്രി.തന്നെ ആശ്വസിപ്പിച്ചതായും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും അമ്മ എന്ന വികാരം മനസ്സിലാകുമെന്നും ഞാനും ഒരമ്മയാണെന്നും മന്ത്രി പറഞ്ഞതായി അനുപമ പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നല്‍കി.

മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top